Posts

കേളകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക്

Image
കേളകത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം;ഒരാൾക്ക് പരിക്ക് കേളകം പെരുന്താനത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികനായ പെരുന്താനം സ്വദേശി പൂവത്തിങ്കൽ റെജിയുടെ മകന എഡ്വിൻ  ഗുരുതരമായി പരിക്കേറ്റു.

പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ

Image
പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ മുംബൈ: രാഷ്ട്രീയ പാർട്ടിയാകാനില്ലെന്നും ഭരണകൂടത്തെ തിരുത്തുന്ന സമ്മ‍ർദ്ദ ശക്തിയായി തുടരുമെന്നും സി ജെ പി. ജാർഖണ്ഡടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. മൂല്യച്യുതി വന്ന രാഷ്ട്രീയ പാർട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ എഥനോൾ നയമടക്കം പൊതുവിഷയങ്ങളിലും സി ജെ പി സമരത്തിനെത്തുമെന്നാണ് വിവരം. ഭാവിപരിപാടികൾ തീരുമാനിക്കാൻ മഹാരാഷ്ട്രയിലെ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന നേതൃതലയോഗം നാളെ സമാപിക്കും വിശദവിവരങ്ങൾ കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയ പാർട്ടിയാകില്ല. ജനകീയ മുന്നേറ്റങ്ങളേറ്റെടുത്ത് രാജ്യത്ത് സമ്മ‍ർദ ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം. ഛത്രപതി സാംബാജി നഗറിലെ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന നേതൃതലയോഗത്തിലാണ് നിർണായക തീരുമാനം. ജാർഖണ്ഡിലേതടക്കം പരീക്ഷ ക്രമക്കേടുകളിൽ സി ജെ പി സമരത്തിനെത്തും, മൂല്യച്യുതി വന്ന രാഷ്ട്രീയ പാർട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാ...

വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

Image
വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ ദില്ലി: വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം. കേന്ദ്രം നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരമുള്ള രൂപമാറ്റം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച വര്‍ക്ക് ഷോപ്പുകളിലോ സര്‍വീസ് സ്റ്റേഷനുകളിലോ നടത്താം. രൂപമാറ്റം വരുത്തുന്നതിന് മുമ്പ് ഫോം 22 സി വഴി രജിസ്റ്ററിംഗ് അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. മാറ്റങ്ങള്‍ വരുത്തിയ ശേഷം 14 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്തണമെന്നതാണ് വ്യവസ്ഥയെന്നും വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്‍റില്‍ രേഖാമൂലം മറുപടി നല്‍കി

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ

Image
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസ്; മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ കണ്ണൂര്‍: കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് 18 വർഷം തടവ് ശിക്ഷ. രാമന്തളി സ്വദേശി ഹന്നാൻ, മുഹമ്മദ് അബ്‌ദുള്ള, ഫൈസൽ എന്നിവരെയാണ് ശിക്ഷിച്ചത്. പയ്യന്നൂർ വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറി കെ വിജയന് നേരെ 2015ലാണ് വധശ്രമമുണ്ടായത്. തളിപ്പറമ്പ് കോടതിയാണ് ശിക്ഷ വിധിച്ചത്.2015 സെപ്തംബര്‍ 17 ന് വൈകിട്ട് 6.30നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാമന്തളി വടക്കുമ്പാട്ടെ യാഷിക ലൈറ്റ് ആൻഡ്‌ സൗണ്ട്‌സിൽ നിന്ന്‌ ഓണാഘോഷ പരിപാടികൾക്കായി വാടകക്കെടുത്ത സാധനങ്ങളുടെ കാശ്‌ കൊടുക്കാൻ എത്തിയതായിരുന്നു വിജയൻ. സ്ഥാപന ഉടമ ആഷിക്കുമായി സംസാരിച്ച് റോഡരികിൽ നിൽക്കുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ എസ്ഡിപിഐക്കാർ രാഷ്ട്രീയവിരോധത്താൽ വാള്‍കൊണ്ട് തലക്കും കാലിനും വെട്ടി പരിക്കേല്‍പ്പിച്ചുവെന്നാണ്‌ കേസ്. ആക്രമണത്തിൽ വിജയൻ്റെ സംസാരശേഷി ഭാഗിമായി നഷ്‌ടപ്പെട്ടിരുന്നു

മണ്ഡല പുനര്‍നിര്‍ണയ വനിതാ സംവരണ ബില്ലുകള്‍ ഒന്നിച്ചു പാസാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് കരുനീക്കം; തൃണമൂല്‍- ശിവസേന കൂറുമാറ്റക്കാരില്‍ പ്രതീക്ഷ

Image
മണ്ഡല പുനര്‍നിര്‍ണയ വനിതാ സംവരണ ബില്ലുകള്‍ ഒന്നിച്ചു പാസാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍; പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന് കരുനീക്കം; തൃണമൂല്‍- ശിവസേന കൂറുമാറ്റക്കാരില്‍ പ്രതീക്ഷ മണ്ഡല പുനര്‍നിര്‍ണയ ബില്ലും വനിതാ സംവരണ ഭേദഗതി ബില്ലും ലോക്‌സഭയില്‍ ഒന്നിച്ച് പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. മണ്ഡല പുനര്‍നിര്‍ണയം, വനിതാ സംവരണ ബില്‍ ഭേദഗതി എന്നിവ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ മൂന്നുദിവസത്തെ പ്രത്യേക സമ്മേളനം ചേരാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഈ ഓഗസ്റ്റ് 17-ന് വിളിച്ചുചേര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈമാസം 13-ന് മണ്‍സൂണ്‍ സമ്മേളനം അവസാനിച്ചാലും സഭ അനിശ്ചിതകാലത്തേക്ക് പിരിയാന്‍ സാധ്യതയില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ പ്രത്യേക സമ്മേളനമുണ്ടായേക്കും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളോട് സര്‍ക്കാര്‍ നിര്‍ദേശം തേടി. ഇക്കാര്യത്തില്‍ മറ്റു പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമറിയിക്കാമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നിര്‍ദിഷ്ട ഭേദഗതി ബില്ലുകള്‍ ഏപ്രിലില്‍ ചേര്‍ന്ന ബജറ്റ് സമ്മേളന...

‘പെൺകുട്ടികൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും, കോളജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്’; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ്

Image
‘പെൺകുട്ടികൾക്ക് ഒരു പവൻ സ്വർണവും പട്ടുസാരിയും, കോളജ് വിദ്യാർത്ഥികൾക്ക് ലാപ്ടോപ്’; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ് വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ കന്നി ബജറ്റ്. തമിഴ്‌നാട്ടിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 812 കോടിരൂപ വകയിരുത്തി. സി ജോസഫ് വിജയ് സർക്കാറിന്റെ ആദ്യബജറ്റിലാണ് ഈ പ്രഖ്യാപനം. തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) നിയമസഭാ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. കോളജ് വിദ്യാർഥികൾക്ക് ലാപ്ടോപും, പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്ക് സൈക്കിളും, ഹെൽമറ്റും, വാട്ടർബോട്ടിലും സർക്കാർ നൽകുമെന്ന് ബജറ്റിൽ പറയുന്നു. മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനം സർക്കാരിൻ്റെ കീഴിൽ നടത്തും. 5 ലക്ഷം കോളജ് വിദ്യാർഥികൾക്ക് എഐ പരിശീലനം നടത്തുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. സ്ത്രീകൾക്കുള്ള പ്രതിമാസ ധനസഹായ തുക വർധിപ്പിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ടിവികെ സർക്കാരിൻ്റെ കന്നിബജറ്റ് ധനമന്ത്രി എൻ.മേരി വിൽസണാണ് അവതരിപ്പിച്ചത്. നാളെ കാർഷിക ബജറ്റ് അവതരിപ്പിക്കും.

കനത്ത മഴക്കൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യത, ഓഗസ്റ്റ് എട്ട് വരെ ജാഗ്രതാ നിർദേശം

Image
കനത്ത മഴക്കൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യത, ഓഗസ്റ്റ് എട്ട് വരെ ജാഗ്രതാ നിർദേശം തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകാനും ചില്ലകൾ ഒടിഞ്ഞുവീഴാനും സാധ്യതയുള്ളതിനാൽ കാറ്റും മഴയുമുള്ളപ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്നും, അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വൈദ്യുതി പോസ്റ്റുകളും കമ്പികളും പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തരുതെന്നും, അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ കെ എസ് ഇ ബിയുടെ 1912 എന്ന നമ്പറിലോ 1077 എന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരമറിയിക്കണമെന്നും, പത്രം, പാൽ വിതരണക്കാരും നിർമാണ തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും...