പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ
പരീക്ഷ ക്രമക്കേടുകൾക്ക് പുറമേ എഥനോൾ നയത്തിലടക്കം പ്രക്ഷോഭത്തിന് നീക്കവുമായി സിജെപി, പ്രഖ്യാപനം നാളെ
മുംബൈ: രാഷ്ട്രീയ പാർട്ടിയാകാനില്ലെന്നും ഭരണകൂടത്തെ തിരുത്തുന്ന സമ്മർദ്ദ ശക്തിയായി തുടരുമെന്നും സി ജെ പി. ജാർഖണ്ഡടക്കം മറ്റ് സംസ്ഥാനങ്ങളിലെ പരീക്ഷ ക്രമക്കേടുകളിലും സമരം ഏറ്റെടുക്കും. മൂല്യച്യുതി വന്ന രാഷ്ട്രീയ പാർട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ എഥനോൾ നയമടക്കം പൊതുവിഷയങ്ങളിലും സി ജെ പി സമരത്തിനെത്തുമെന്നാണ് വിവരം. ഭാവിപരിപാടികൾ തീരുമാനിക്കാൻ മഹാരാഷ്ട്രയിലെ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന നേതൃതലയോഗം നാളെ സമാപിക്കും
വിശദവിവരങ്ങൾ
കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയ പാർട്ടിയാകില്ല. ജനകീയ മുന്നേറ്റങ്ങളേറ്റെടുത്ത് രാജ്യത്ത് സമ്മർദ ശക്തിയായി മാറുക എന്നതാണ് ലക്ഷ്യം. ഛത്രപതി സാംബാജി നഗറിലെ അഭിജീത് ദീപ്കെയുടെ വസതിയിൽ ചേർന്ന നേതൃതലയോഗത്തിലാണ് നിർണായക തീരുമാനം. ജാർഖണ്ഡിലേതടക്കം പരീക്ഷ ക്രമക്കേടുകളിൽ സി ജെ പി സമരത്തിനെത്തും, മൂല്യച്യുതി വന്ന രാഷ്ട്രീയ പാർട്ടികളല്ല സി ജെ പിയുടെ രാഷ്ട്രീയമാണ് രാജ്യത്തിനാവശ്യമെന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. അശുതോഷ് രങ്ക, രത്ന സിങ്, സൗരവ് ദാസ് തുടങ്ങീ വക്താക്കളും പ്രവർത്തകരും യോഗത്തിനെത്തിയിരുന്നു. ഇതിനിടെ ദില്ലിയിലെ സൗരവ് ദാസിന്റെ വീട്ടിലേക്ക് ഒരു കൂട്ടം പേർ അതിക്രമിച്ചു കയറിയ സംഭവത്തിൽ സി ജെ പി കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ക്ഷമയ്ക്ക് പരിധിയുണ്ടെന്നും വീട്ടിലേക്ക് അതിക്രമിച്ചു കയറിയവരെ നിയമപരമായി നേരിടുമെന്ന് സിജെപി വ്യക്തമാക്കി. സൗരവ് ദാസി ദില്ലി ഗ്രേറ്റ കൈലാഷിൽ ആഡംബര ജീവിതം നയിക്കുന്നുവെന്നും ഇതിന്റെ സാമ്പത്തിക ഉറവിടം പരിശോധിക്കണമെന്നും ബിജെപി സൈബർ ഹാൻഡിലുകൾ പ്രചരണം തുടങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ എഥനോൾ നയമടക്കം പൊതുവിഷയങ്ങളിലും സി ജെ പി സമരത്തിനെത്തുമെന്നാണ് വിവരം. അഭിജീത് ദീപ്കെയുടെ വസതിയിൽ നിർണായക സി ജെപി യോഗം നാളെയും തുടരും , രാജ്യവ്യാപക പര്യടനവും വിവിധ വിഷയങ്ങളിൽ സംഘടനയുടെ നിലപാടും നാളെ പ്രഖ്യാപിച്ചേക്കും.